Thursday, 7 August 2014

സന്തോഷമഴ

സന്തോഷമഴ

സന്തോഷമഴയായിരുന്നു പോല്‍ !
അന്നു മൂവാണ്ടു മുന്‍പു പെയ്ത കണ്ണീര്‍
എന്നഖിലേഷ് ചൊല്ലുന്നു ;
അന്നവന്‍ ഒന്നാം ക്ലാസ്സില്‍
എന്നും ചിണുങ്ങിപ്പെയ്യും
ആകാശം അവനുടെ കണ്ണുകള്‍
പയ്യെപ്പയ്യെ
പഠിക്കാന്‍ മിടുക്കനായ്
ഇന്നവനെന്‍ ക്ലാസ്സിലാ-
ണവന്‍ തന്നനുജനോടോതുന്നു
കരയേണ്ട ;
അന്നവന്‍ പെയ്ത പെരും സങ്കട മഴയൊക്കെ
സന്തോഷമഴയെന്നു ചൊല്ലുന്നൂവിപ്പോളവന്‍ !
10LikeLike ·  · Promote · 

തിരുമുറ്റത്തെത്തുവാന്‍ മോഹം

"ഒരു വട്ടം കൂടിയെന്‍ പഴയ വിദ്യാലയ
തിരുമുറ്റത്തെത്തുവാന്‍ മോഹം "

അതിമനോഹരമായി ഗൃഹാതുരത്വത്തിന്റെ മറ്റൊരു ആവിഷ്കാരം തുടിക്കുന്ന വരികള്‍ .
ഞങ്ങള്‍ ഇപ്പോഴും മാനസികമായി തൊയക്കാവുകാരനായ ശശികുമാറും വെങ്കിടങ്ങുകാരനായ കൃഷ്ണകുമാറും ഇക്കഴിഞ്ഞ ഏപ്രില്‍ എട്ടാം തീയതി മുപ്പത്തിനാലു വര്‍ഷങ്ങള്‍ക്കുശേഷം കണ്ടു മുട്ടിയപ്പോള്‍ .
 — feeling great with Sasi Kumar. (12 photos)

Friday, 1 August 2014

ഋഷികുലങ്ങൾ/  സ്കൂളുകൾ 

പുരാതനവും ആധുനികവും ആയ കാഴ്ചപ്പാട് ഗുരുവില്‍ നിന്ന് അറിവു നേടുക എന്നതാണ് . പഴയകാലത്ത് ഋഷികുലങ്ങള്‍ ആയിരുന്നു എങ്കില്‍ പിന്നീടവ സ്കൂളുകള്‍ ആയി മാറി . ഇരു പദങ്ങളുടെയും സാമ്യം ശ്രദ്ധിക്കുക . വിദ്യ അഥവാ അറിവു നേടുക എന്നാല്‍ സമഗ്രമായ വ്യക്തിത്വ വികസനം തന്നെയാണ് ലക്ഷ്യമിടുന്നത്. അതിനു പഴയ കാലത്ത് രാജാക്കന്മാര്‍ പോലും ഈ സംവിധാനത്തെ ആശ്രയിച്ചിരുന്നു എന്നു കാണാം . സമൂഹത്തിലെ വിവിധ തുറകളിലുള്ള മറ്റു കുട്ടികളുടെ കൂടി സമ്പര്‍ക്കം ഉണ്ടാകുന്ന വിധത്തില്‍ ഗുരുഗൃഹത്തില്‍ അയച്ചാണ് തങ്ങളുടെ സന്താനങ്ങളെ രാജാക്കന്മാര്‍ പഠിപ്പിച്ചിരുന്നത് . സമഗ്രമായ വ്യക്തിത്വവികസന ത്തിന്‌ആ ഒരു സമ്പര്‍ക്കം ഉപകരിക്കും എന്ന തിരിച്ചറിവുണ്ടായിരു ന്നതിനാലായിരുന്നു അത്. ഇന്നും സ്വന്തം ഗൃഹാന്തരീ ക്ഷത്തി

ല്‍ പഠിപ്പിക്കാമെന്നിരുന്നിട്ടും ധനികരായ ആളുകള്‍ സ്കൂളുകളി ലേക്ക് കുട്ടികളെ വിടുകയാണ് ചെയ്യുന്നത്. അവിടെ അധ്യാപകരു ടെ ശിക്ഷണത്തില്‍ അവര്‍ക്ക് ജീവിതമൂല്യങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയാല്‍ ആണിത്. അത് വിദ്യാലയങ്ങളില്‍ നിന്ന് ഒരു വലിയ അളവില്‍ ലഭ്യമാകുന്നു എന്ന തിരിച്ചറിവിനാല്‍ ആണ് ഇത്. ജനിത കമായ ഘടകങ്ങള്‍ എന്തൊക്കെ ഒരു കുഞ്ഞില്‍ സ്വാധീനം ചെലുത്തു മെങ്കിലും മിടുക്കരായ അധ്യാപകരുടെ ശിക്ഷണത്തില്‍ മോശമായ കാര്യങ്ങള്‍ അവനില്‍ നിന്ന് അല്ലെങ്കില്‍ അവളില്‍ നിന്ന്പിഴുതെ റിയപ്പെടുക തന്നെ ചെയ്യും. അതിനാല്‍ വിദ്യാലയങ്ങലൂടെ നല്‍കാവുന്ന പോഷക ഗുണം അല്ല എന്നുള്ള നിരീക്ഷണത്തേക്കാള്‍ കുറെയേറെ അവിടെ സാധിക്കപ്പെടാവുന്നതാണ് എന്ന പോസിറ്റീവ് നിരീക്ഷണം ആണ് എനിക്കുള്ളത്. മാത്രമല്ല മൂല്യബോധം പറഞ്ഞു കൊടുത്തു കൊണ്ട് ഒരുവനില്‍ ഉളവാക്കാവുന്ന ഒന്നല്ല താനും.

Thursday, 31 July 2014

   സരസ്വതീക്ഷേത്രം

         മനുഷ്യനിലെ അന്തർവാഹിനി യാണ് അറിവ്. ആ അറിവിന്റെ ഉറവകൾ കണ്ടെത്താനും പോഷിപ്പിക്കാനും ഒരു വിദഗ്ധനായ ആളിന്റെ സഹായം കൂ ടിയേ തീരൂ . ആ സത്യത്തെ  നമ്മുടെ നാട്ടിൽ  പണ്ടേ തിരിച്ചറിഞ്ഞിരു ന്നു  പഴയ കാലഘട്ടത്തിൽ ഗുരുകുലങ്ങൾ ; ആധുനികകാലത്ത് സ്കൂളുക ളും. ഋഷികുലം ,സ്കൂൾ എന്നീ വാക്കുകൾ തമ്മിലുള്ള സാമ്യം ശ്രദ്ധിക്കുക !

           അധ്യാപകരുടെ കർമ്മമണ്ഡലം മറ്റെല്ലാത്തിൽ നിന്നും വ്യത്യസ്തമാകു ന്നത് അതിനെ അങ്ങനെ വ്യത്യസ്തമാക്കാൻ പോന്ന ഒരു പാട് സാദ്ധ്യതകൾ  അതിൽ ഉള്ളതിനാൽ ആണ്. അദ്ധ്യാപകൻ ഒരു ശാന്തിക്കാരനെ പ്പോലെയാണ് .
കുഞ്ഞുങ്ങളിലെ അറിവിന്റെ ശ്രീകോവിലുകൾ  ദിവസവും പ്രഭാതവേളക ളിൽ മണി മുട്ടി തുറക്കുകയും നിർമാല്യം  എടുത്തു മാറ്റി പുനരർച്ചന ചെയ്യുക യും  ചെയ്യുന്നത് അധ്യാപകനാണ്. എല്ലാ നിലയ്ക്കും ഒരു പൂജാരിയേക്കാൾ  എത്രയോ സമുന്നതമായ കർമ്മ നിർവഹണം . പൂജാരി പൂജ ചെയ്തില്ല എങ്കിൽ വിഗ്രഹത്തിനു ചൈതന്യം വർധിക്കില്ല  എന്ന ഒരേയൊരു ദോഷമേയു ള്ളൂ. അത് അടിസ്ഥാനപരമായി ആരുടേയും ജീവിതത്തെ അത്ര കണ്ടു ബാധിക്കുന്ന ഒന്നല്ല . എന്നാൽ ഒരു വലിയ ഭാവി ജീവിതത്തെ മുഴുവൻ കരുപ്പിടിപ്പിക്കാൻ പോന്ന കോപ്പുകൾ കൈ മുതലായ അദ്ധ്യാപകന്  പക്ഷേ  അങ്ങനെ മാറി നിൽക്കാൻ  കഴിയില്ല . അയാൾക്ക്  എന്നും നിതാന്ത ജാഗ്രതയോടെ അയാളുടെ ജോലി നിർവഹിച്ചേ  മതിയാകൂ .