Thursday, 31 July 2014

   സരസ്വതീക്ഷേത്രം

         മനുഷ്യനിലെ അന്തർവാഹിനി യാണ് അറിവ്. ആ അറിവിന്റെ ഉറവകൾ കണ്ടെത്താനും പോഷിപ്പിക്കാനും ഒരു വിദഗ്ധനായ ആളിന്റെ സഹായം കൂ ടിയേ തീരൂ . ആ സത്യത്തെ  നമ്മുടെ നാട്ടിൽ  പണ്ടേ തിരിച്ചറിഞ്ഞിരു ന്നു  പഴയ കാലഘട്ടത്തിൽ ഗുരുകുലങ്ങൾ ; ആധുനികകാലത്ത് സ്കൂളുക ളും. ഋഷികുലം ,സ്കൂൾ എന്നീ വാക്കുകൾ തമ്മിലുള്ള സാമ്യം ശ്രദ്ധിക്കുക !

           അധ്യാപകരുടെ കർമ്മമണ്ഡലം മറ്റെല്ലാത്തിൽ നിന്നും വ്യത്യസ്തമാകു ന്നത് അതിനെ അങ്ങനെ വ്യത്യസ്തമാക്കാൻ പോന്ന ഒരു പാട് സാദ്ധ്യതകൾ  അതിൽ ഉള്ളതിനാൽ ആണ്. അദ്ധ്യാപകൻ ഒരു ശാന്തിക്കാരനെ പ്പോലെയാണ് .
കുഞ്ഞുങ്ങളിലെ അറിവിന്റെ ശ്രീകോവിലുകൾ  ദിവസവും പ്രഭാതവേളക ളിൽ മണി മുട്ടി തുറക്കുകയും നിർമാല്യം  എടുത്തു മാറ്റി പുനരർച്ചന ചെയ്യുക യും  ചെയ്യുന്നത് അധ്യാപകനാണ്. എല്ലാ നിലയ്ക്കും ഒരു പൂജാരിയേക്കാൾ  എത്രയോ സമുന്നതമായ കർമ്മ നിർവഹണം . പൂജാരി പൂജ ചെയ്തില്ല എങ്കിൽ വിഗ്രഹത്തിനു ചൈതന്യം വർധിക്കില്ല  എന്ന ഒരേയൊരു ദോഷമേയു ള്ളൂ. അത് അടിസ്ഥാനപരമായി ആരുടേയും ജീവിതത്തെ അത്ര കണ്ടു ബാധിക്കുന്ന ഒന്നല്ല . എന്നാൽ ഒരു വലിയ ഭാവി ജീവിതത്തെ മുഴുവൻ കരുപ്പിടിപ്പിക്കാൻ പോന്ന കോപ്പുകൾ കൈ മുതലായ അദ്ധ്യാപകന്  പക്ഷേ  അങ്ങനെ മാറി നിൽക്കാൻ  കഴിയില്ല . അയാൾക്ക്  എന്നും നിതാന്ത ജാഗ്രതയോടെ അയാളുടെ ജോലി നിർവഹിച്ചേ  മതിയാകൂ .

No comments:

Post a Comment