പ്രവേശനോത്സവം .
പുത്തനുടുപ്പുക-
ളിട്ടവര്‍, അമ്മമാര്‍
കൈ പിടിച്ചങ്ങനെ
കൊണ്ടു വരുന്നവര്‍ ;
ഏട്ടനോടൊപ്പമോ
ചേച്ചി തന്നൊപ്പമോ
ചെമ്മേ പടി കടന്നെത്തുന്നവര്‍ പിന്നെ
കുഞ്ഞനുജന്റെയല്ലെങ്കിലനുജത്തി
തന്നുടെ കൈയും മുറുക്കെപ്പിടിച്ചു കൊ-
ണ്ടെത്തുവോര്‍ ; ഇങ്ങനെ-
യിന്നിതാ വിദ്യാലയാങ്കണം വീണ്ടുമേ
ശബ്ദായമാനമായ്
എങ്ങുമേയുത്സവച്ഛായ
പകരുമാറുള്ളതാം കാഴ്ച്ചകള്‍;
വീര്‍ത്തവ, വീര്‍ക്കുന്നവയാം ബലൂണുകള്‍
ഒപ്പമാ കുഞ്ഞിക്കവിളുകള്‍ നോക്കുക ;
അത്ഭുതം ചെമ്മേ നിറഞ്ഞുകൊണ്ടേ വീര്‍ത്തു
നില്‍ക്കുന്നു !
റ്റീച്ചറെയമ്മയെന്നുറ്റു നോക്കുന്നവര്‍ !
എങ്ങും നിറഞ്ഞിതലങ്കാരവേലകള്‍ ;
ഇമ്മട്ടു ശബ്ദ ഘോഷങ്ങള്‍ ഉയരവേ
നീണ്ടൊരുറക്കത്തില്‍ നിന്നെന്ന പോലവേ
എന്‍റെ വിദ്യാലയം വീണ്ടുമുണര്‍ന്നിതാ !
പുത്തനുടുപ്പുക-
ളിട്ടവര്‍, അമ്മമാര്‍
കൈ പിടിച്ചങ്ങനെ
കൊണ്ടു വരുന്നവര്‍ ;
ഏട്ടനോടൊപ്പമോ
ചേച്ചി തന്നൊപ്പമോ
ചെമ്മേ പടി കടന്നെത്തുന്നവര്‍ പിന്നെ
കുഞ്ഞനുജന്റെയല്ലെങ്കിലനുജത്തി
തന്നുടെ കൈയും മുറുക്കെപ്പിടിച്ചു കൊ-
ണ്ടെത്തുവോര്‍ ; ഇങ്ങനെ-
യിന്നിതാ വിദ്യാലയാങ്കണം വീണ്ടുമേ
ശബ്ദായമാനമായ്
എങ്ങുമേയുത്സവച്ഛായ
പകരുമാറുള്ളതാം കാഴ്ച്ചകള്‍;
വീര്‍ത്തവ, വീര്‍ക്കുന്നവയാം ബലൂണുകള്‍
ഒപ്പമാ കുഞ്ഞിക്കവിളുകള്‍ നോക്കുക ;
അത്ഭുതം ചെമ്മേ നിറഞ്ഞുകൊണ്ടേ വീര്‍ത്തു
നില്‍ക്കുന്നു !
റ്റീച്ചറെയമ്മയെന്നുറ്റു നോക്കുന്നവര്‍ !
എങ്ങും നിറഞ്ഞിതലങ്കാരവേലകള്‍ ;
ഇമ്മട്ടു ശബ്ദ ഘോഷങ്ങള്‍ ഉയരവേ
നീണ്ടൊരുറക്കത്തില്‍ നിന്നെന്ന പോലവേ
എന്‍റെ വിദ്യാലയം വീണ്ടുമുണര്‍ന്നിതാ !
