അക്കമലയുടെ നെറുക
ഒന്ന്, രണ്ട്, മൂന്ന്, നാല് ..
അക്കമലയുടെ താഴ്‌വാരം ;
അഞ്ച്,ആറ്, ഏഴ്, എട്ടൊന്‍പത് ;
പത്തെന്ന പാറപ്പുറത്തേറി,
പതിനൊന്ന്, പന്ത്രണ്ടെ-
ന്നടി വെച്ചങ്ങടി വെച്ച്
പിന്നെയും കേറാം മേലോട്ട് !
ആയിരമല്ല ;പതിനായിരമല്ല;
പിന്നെയുമുണ്ടല്ലോ മേലോട്ട് .
കേറിക്കേറി നാമക്കമലയുടെ
മോളിലും ചെന്നു കുതിക്കൂലോ !
അമ്പമ്പ,യിമ്മലയക്കമലയുടെ
മോളറ്റം കണ്ടവരാരുണ്ട് !?
ലക്ഷവും കോടിയും പിന്നിട്ടു കേറുന്നോര്‍
വീഴില്ലാ താഴെ വീഴില്ലാ !
കേറണം പിന്നെയും കേറണം എന്നല്ലോ
കേറുന്നോര്‍ കേറുന്നോര്‍ ഓര്‍ക്കുന്നു .
കേറിക്കേറി നാം ആകാശം തൊട്ടില്ലാ
തൊട്ടൂ തൊട്ടില്ലാ മട്ടാകും !
ഒന്ന്, രണ്ട്, മൂന്ന്, നാല് ..
അക്കമലയുടെ താഴ്‌വാരം ;
അഞ്ച്,ആറ്, ഏഴ്, എട്ടൊന്‍പത് ;
പത്തെന്ന പാറപ്പുറത്തേറി,
പതിനൊന്ന്, പന്ത്രണ്ടെ-
ന്നടി വെച്ചങ്ങടി വെച്ച്
പിന്നെയും കേറാം മേലോട്ട് !
ആയിരമല്ല ;പതിനായിരമല്ല;
പിന്നെയുമുണ്ടല്ലോ മേലോട്ട് .
കേറിക്കേറി നാമക്കമലയുടെ
മോളിലും ചെന്നു കുതിക്കൂലോ !
അമ്പമ്പ,യിമ്മലയക്കമലയുടെ
മോളറ്റം കണ്ടവരാരുണ്ട് !?
ലക്ഷവും കോടിയും പിന്നിട്ടു കേറുന്നോര്‍
വീഴില്ലാ താഴെ വീഴില്ലാ !
കേറണം പിന്നെയും കേറണം എന്നല്ലോ
കേറുന്നോര്‍ കേറുന്നോര്‍ ഓര്‍ക്കുന്നു .
കേറിക്കേറി നാം ആകാശം തൊട്ടില്ലാ
തൊട്ടൂ തൊട്ടില്ലാ മട്ടാകും !